Posts

Showing posts from May, 2024

ആധുനിക കവിത്രയം

Image
✨ കവിത്രയം മൂന്നു കവികളെ ഒരുമിച്ച് പറയുന്നതാണ്  കവിത്രയം . മലയാളത്തിൽ  കുമാരനാശാൻ ,  വള്ളത്തോൾ നാരായണമേനോൻ ,  ഉള്ളൂർ എന്നിവരാണ്  ആധുനിക കവിത്രയം' എന്നറിയപ്പെടുന്നത്.   ചെറുശ്ശേരി ,  കുഞ്ചൻ നമ്പ്യാർ ,  തുഞ്ചത്തെഴുത്തച്ഛൻ  എന്നിവരെ  പ്രാചീന കവിത്രയം  എന്നു വിശേഷിപ്പിക്കുന്നു.ഇവിടെ ആധുനിക കവിത്രയങ്ങളെയാണ് പരിചയപെടുന്നത്  ⚫️ ആ ധുനിക കവിത്രയം ▪️  കുമാരനാശാൻ മലയാളകവിതയുടെ  കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌,  എൻ. കുമാരനാശാൻ ( ഏപ്രിൽ 12 ,  1873  -  ജനുവരി 16 ,  1924 ). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി.  ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. ▪️  ഉള്ളൂർ എസ്. പരമേശ്വരയ്യർ മലയാള ഭാഷയിലെ  പ്രമുഖകവിയും പണ്ഡിതനുമായിരുന്ന  മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ  (1877  ജൂൺ 06  - 1949  ജൂൺ 15 .)  ചങ്ങനാശ്ശേരിക്കടുത്ത്,   പെരുന്നയിലെ ...