റിവ്യൂ ഓഫ് 9-ത് ക്ലാസ്സ് (പാഠം - സൗന്ദര്യലഹരി) 30/07/2020-ൽ വിക്ടർ ചാനലിൽ (11:00 am) മണിക്ക് ഒൻപതാം ക്ലാസ്സിലെ മലയാളം ക്ലാസ്സ് നടത്തപ്പെട്ടു. ഗീത ടീച്ചർ ആയിരുന്നു ക്ലാസ്സ് എടുത്തിരുന്നത്. ഒൻപതാം ക്ലാസ്സിലെ കേരള പാടാവലിയിലെ ഒന്നാം ഭാഗമാണ് ടീച്ചർ ക്ലാസ്സ് എടുത്തത്. തുടർന്ന് അധ്യാപിക ഏകകത്തെ പരിചയപ്പെടുത്തി. ഏകകത്തിന്റെ പേര് പറഞ്ഞു കൊടുത്തു.. " നിന്നെത്തേടുവതേതൊരു ഭാവന" . തുടർന്ന് യൂണിറ്റിൽ എന്താണ് പറയുന്നത് എന്ന് വിശദമാക്കി കൊടുക്കുകയുണ്ടായി. സൗന്ദര്യത്തെ അന്വേഷിക്കുകയാണ് ഇവിടെ ചെയുന്നത്. ഓരോരുത്തർക്കും അവരവരുടേതായ കാഴ്ചപ്പാടാണ് സൗന്ദര്യത്തെ കുറച്ചു ഉള്ളത്. മഹാത്മാഗാന്ധി ഇപ്രകാരമാണ് സൗന്ദര്യത്തെ പറ്റി പറയുന്നത് - "സത്യമാണ് സൗന്ദര്യം". റൂസോ ഇപ്രകാരം സൗന്ദര്യത്തെ നിർവചിക്കുന്നുണ്ട് - "സ്വാഭാവികതയാണ് സൗന്ദര്യം ". മഹാകവി വൈലോപ്പിള്ളി സൗന്ദര്യത്തെ ഇപ്രകാരം വർണിക്കുന്നുണ്ട് - "അധ്വാനമാണ് സൗന്ദര്യം". എന്നിങ്ങനെ എല്ലാം സൗന്ദര്യത്തെ നിർവചിക്കുന്ന മഹാന്മാരെ അധ്യാപിക പര...