പ്രതിഭലനാത്മക ജേർണൽ

പ്രതിഭലനാത്മക ജേർണൽ ബി.എഡ്-ന്റെ ഭാഗമായി പിയർഗ്രൂപ്പ് ഒബ്സെർവേഷൻ ക്ലാസുകൾ 12-10-2020 മുതൽ 16-10-2020 വരെ നടത്തപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യത്തെ തുടർന്ന് ഗൂഗിൾമീറ്റ് എന്ന ഓൺലൈൻ ആപ്പ് വഴിയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. ഞാൻ നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത് സോഷ്യൽ സയൻസിലെ ആര്യ, ഷാരോൺ, വർഷ, ആശ, ഗ്രീഷ്മ, അനു എന്നിവരുടെ ക്ലാസും മലയാളം വിഭാഗത്തിലെ ആഷ്‌ന ഷാജഹാൻ, അഞ്ജലി. എസ്, അഞ്‌ജലി പ്രകാശ് എന്നിവരുടെ ക്ലാസും ഫിസിക്കൽ സയൻസിൽ നിന്നും ജിഷ്ണു, ജയലക്ഷ്മി എന്നിവരുടെ ക്ലാസും നാച്ചുറൽ സയൻസിൽ നിന്നും ആൻസിയുടെ ക്ലാസ്സുമായിരുന്നു നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഇതിലെ എല്ലാ വിദ്യാർത്ഥി അധ്യാപകരും ഐ.സി.ടി, ചാർട്ടുകൾ, പ്രവർത്തന കർഡുകൾ, മറ്റും ഉപയോഗിച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. സാധാരണ ക്ലാസ്സുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലെ ഓൺലൈൻ ക്ലാസുകൾ ആയിരുന്നു എല്ലാവരുടെയും. അതോടൊപ്പം തന്നെ ഒന്നിനൊന്നു മെച്ചമായിരുന്നു എല്ലാവരുടെയും ക്ലാസുകൾ. ആദ്യത്തെ ദിവസം ആയതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകൾ നീരിടേണ്ടി വന്...