സ്കൂൾ ഇൻഡക്ഷൻ (30/09/2019 to 04/10/2019)
സ്കൂൾ ഇൻഡക്ഷൻ (2019)
(2019-2021) ബി. എഡ് സിലബസിന്റെ ഭാഗമായി മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജ് വിളക്കുടിയിൽ 30/09/2019 മുതൽ 04/10/2019 വരെ സ്കൂൾ ഇൻഡക്ഷൻ നടന്നു. പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് പല വിദ്യാലയെങ്ങളിലേക്കുമായി അയച്ചത്. ഞങ്ങൾക്ക് ലഭിച്ച സ്കൂൾ MMHSS വിളക്കുടിയായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു അത്. കാരണം 12 വർഷത്തെ സ്കൂൾ ജീവിതത്തിലും, 3 വർഷത്തെ കലാലയ ജീവിതത്തിലും ഞങ്ങൾ പോയത് ഒരു വിദ്യാർത്ഥിനി എന്ന നിലയിലായിരുന്നു.എന്നാൽ ഈ ദിവസം ഞങ്ങൾ സ്കൂളിലേക്ക് ചെന്നത് വിദ്യാർത്ഥികളായിട്ടല്ല, അധ്യാപകരായിട്ടാണ്. വളരെ അഭിമാനവും, സന്തോഷവും തോന്നിയ നിമിഷങ്ങളായിരുന്നു അത്. പലതരത്തിലുള വിദ്യാർത്ഥികളെയും, അധ്യാപകരെയും ഈ 4 ദിവസം കൊണ്ട് മനസിലാക്കാൻ സാധിച്ചു. ഓരോ അധ്യാപകരുടെയും മൂല്യം എത്രത്തോളമാണെന്ന് മനസിലാക്കാനും കഴിഞ്ഞു. ഓരോ തവണയും പഠിതാക്കൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഞങ്ങളുടെ ആത്മവിശ്വാസവും വർധിച്ചു വന്നു.അധ്യാപനം എന്ന മേഖലയിൽ മികവ് പുലർത്താൻ ഞങ്ങൾക്കും സാധിക്കും എന്ന് ഈ ദിവസങ്ങളിലൂടെ മനസിലായി.......
MMHSS VILAKUDI
Super
ReplyDeletenice work
ReplyDelete