റിവ്യൂ ഓഫ് മലയാളം 9-ത് ക്ലാസ്സ്‌ ( പാഠം - സൗന്ദര്യലഹരി)

             റിവ്യൂ ഓഫ് 9-ത് ക്ലാസ്സ്‌ 
            (പാഠം - സൗന്ദര്യലഹരി)

  30/07/2020-ൽ വിക്ടർ ചാനലിൽ (11:00 am) മണിക്ക് ഒൻപതാം ക്ലാസ്സിലെ മലയാളം ക്ലാസ്സ്‌ നടത്തപ്പെട്ടു. ഗീത ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത്. ഒൻപതാം ക്ലാസ്സിലെ കേരള പാടാവലിയിലെ 
ഒന്നാം ഭാഗമാണ് ടീച്ചർ ക്ലാസ്സ്‌ എടുത്തത്. തുടർന്ന് അധ്യാപിക ഏകകത്തെ പരിചയപ്പെടുത്തി. ഏകകത്തിന്റെ പേര് പറഞ്ഞു കൊടുത്തു.. "നിന്നെത്തേടുവതേതൊരു ഭാവന"
തുടർന്ന് യൂണിറ്റിൽ എന്താണ് പറയുന്നത് എന്ന് വിശദമാക്കി കൊടുക്കുകയുണ്ടായി. സൗന്ദര്യത്തെ അന്വേഷിക്കുകയാണ് ഇവിടെ ചെയുന്നത്. ഓരോരുത്തർക്കും അവരവരുടേതായ കാഴ്ചപ്പാടാണ് സൗന്ദര്യത്തെ കുറച്ചു ഉള്ളത്. മഹാത്മാഗാന്ധി ഇപ്രകാരമാണ് സൗന്ദര്യത്തെ പറ്റി പറയുന്നത് - "സത്യമാണ് സൗന്ദര്യം". റൂസോ ഇപ്രകാരം സൗന്ദര്യത്തെ നിർവചിക്കുന്നുണ്ട് - "സ്വാഭാവികതയാണ് സൗന്ദര്യം ". മഹാകവി വൈലോപ്പിള്ളി സൗന്ദര്യത്തെ ഇപ്രകാരം വർണിക്കുന്നുണ്ട് - "അധ്വാനമാണ് സൗന്ദര്യം". എന്നിങ്ങനെ എല്ലാം സൗന്ദര്യത്തെ നിർവചിക്കുന്ന മഹാന്മാരെ അധ്യാപിക പരിചയപ്പെടുത്തി. ശേഷം അധ്യാപിക "വെളിച്ചത്തിലേക്ക് " എന്ന കവിത കുട്ടികൾക്ക് കേൾപ്പിച്ചു കൊടുത്തു. ഇത് പി. കുഞ്ഞുരാമൻനായരുടെ വരികളായിരുന്നു കേൾപ്പിച്ചു തന്നത്. അദ്ദേഹത്തിന്റെ പടവും കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയുണ്ടായി.തുടർന്ന് കവിയെ പരിചയപ്പെടുത്തി. ശേഷം അദ്ദേഹത്തിന്റെ മുമ്പുള്ള ഒരു കവിത പഠിച്ചിട്ടുള്ളതായി അധ്യാപിക കുട്ടികളെ ഓർമപ്പെടുത്തുന്നു. തുടർന്ന് അധ്യാപിക വരികൾ ഈണത്തിൽ ചൊല്ലുന്നു.... ആദ്യം കവിത വയ്കുമ്പോ ബുദ്ധിമുട്ടായി തോണിയേക്കാം.എന്നാൽ പല തവണ വായിക്കുമ്പോ കവിത ലളിതമായി തോന്നും.ഈ വരികൾ വയ്കുമ്പോ കവിതയോട് വല്ലാത്ത ഒരു അടുപ്പം ഉളവാകുന്നു.തുടർന്ന് അധ്യാപിക കവിതയുടെ ഓരോ വരിയും വായിച്ച് അതിന്റെ ആശയം വ്യക്തമാക്കി കൊടുത്തു
   
.. ഇപ്രകാരമായിരുന്നു കവിതയുടെ ആശയം. "കവി  ഇപ്രകാരം പറയുന്നു.. നിന്നെ ഞാൻ ഒന്ന് തോടാൻ വരുമ്പോ നീ എന്നിൽ നിന്നും അകന്ന് പോകുന്നു. പക്ഷേ നിന്നെ വരുതിയിലാക്കാൻ ഞാൻ ആവുന്നത്ര ശ്രമിക്കും "ഇതായിരുന്നു കവിതയുടെ ആശയം. തുടർന്ന് അധ്യാപിക ടെക്സ്റ്റ്‌ ബുക്കിലെ ഒരു ചോദ്യം കുട്ടികൾക്ക് നൽകി. 



അത് അടുത്ത ക്ലാസ്സിൽ ചെയ്‌തുകൊണ്ട് വരാനും നിർദ്ദേശിച്ചു. തുടർന്ന് അധ്യാപിക പ്രകൃതിയിലെ പല ഭാവങ്ങളെ പറ്റി ഉദാഹരണസഹിതം പഠിതാക്കൾക്ക് പറഞ്ഞുകൊടുത്തു. പ്രകൃതിയെ ആസ്വദിക്കാൻ മറന്നു പോകരുത് എന്നും അധ്യാപിക പഠിതാക്കളെ ഓർമപ്പെടുത്തി. ശേഷം അധ്യാപിക പ്രകൃതിയെ  കുറിച്ച് ഒരു ഗാനം ആലപിച്ചു. 
           "കാനന ചായയിൽ ആടുമേയ്ക്കാൻ 
            ഞാനും വരട്ടെയോ നിന്റെ കൂടെ 
             പാടില്ല പാടില്ല നന്നേ നമ്മൾ 
            പാടേ മറനൊന്നും ചെയ്തുകൂടാ "
പ്രകൃതിയുടെ സൗന്ദര്യത്തെ വർണിച്ചുകൊണ്ട് മഹാകവി ചങ്ങമ്പുഴ രചിച്ച കവിതയാണ് ഇത് എന്നു പറഞ്ഞു കൊടുത്തു. 
                    തുടർന്ന് അദ്ധ്യാപിക പാഠഭാഗത്തിലേക് കടക്കുകയുണ്ടായി. ഒന്നാമത്തെ പാഠഭാഗമായ "സൗന്ദര്യലഹരി "
എന്ന പാഠഭാഗമായിരുന്നു അധ്യാപിക പഠിപ്പിച്ചത്. കവിത എഴുതിയ ചങ്ങമ്പുഴയെ ആദ്യം പരിചയപ്പെടുത്തി. ശേഷം കവിത ഈണത്തിൽ കേൾപ്പിച്ചു കൊടുത്തു. തുടർന്ന് അധ്യാപികയും ഈണത്തിൽ കവിത ആലപിച്ചു.

Add caption



പിന്നീട് കവിതയുടെ ആദ്യത്തെ എട്ട് വരിയുടെ അർത്ഥം വിശദീകരിച്ചു. അത് ഇപ്രകാരം ആയിരുന്നു.. "ആകാശത്തെ പനിനീർ പൂക്കളായി വർണിക്കുകയാണ് കവി. ഈ കാണുന്ന സൗന്ദര്യം ഞാൻ ആസ്വദിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി എന്ന് കവി പറയുന്നു. തുടർന്ന് കവി പറയുന്നുണ്ട് ഇന്ന് കാണുന്നത്പോലെയല്ല ആകാശം, പിന്നീട് ഞാൻ കാണുമ്പോ എനിക്ക് അനുഭവപ്പെടുന്നത്. ഓരോ ദിവസവും പ്രകൃതിയിലെ വസ്തുക്കളെ ഓരോ രീതിയിലാണ് കാണുന്നത്. ഇങ്ങനെയാണ്  പുതുമയുള്ളതാക്കി തീർക്കുന്നത്. അല്ലെങ്കിൽ ഈ പ്രപഞ്ച ജീവിതത്തിനെ നാം വെറുത്തു പോയേനെ"  എന്നാണ് കവി കവിതയിലൂടെ പറയുന്നത് എന്ന് അധ്യാപിക പറഞ്ഞുതന്നു. തുടർന്ന് അധ്യാപിക വീണ്ടും കവിത വായിക്കുകയുണ്ടായി.... ഒന്നുകൂടെ അർത്ഥം വിശദീകരിച്ചു പറഞ്ഞു. തുടർന്ന് കവിത ചൊല്ലി പഠിക്കണം എന്ന് അധ്യാപിക പഠിതാക്കളോട് നിർദേശിക്കുന്നു.തുടർന്ന് പാടായി തോന്നുന്ന കവിതയിലെ വാക്കുകളുടെ അർത്ഥം നോട്ട്ബുക്ക്‌-ൽ കുറിച്ച് വയ്ക്കാനും പറയുന്നു. തുടർന്ന് അധ്യാപിക പഠിച്ച ഭാഗത്തു നിന്നും ഒരു ചോദ്യം കുട്ടികൾക്ക് ചെയ്യാനായി പറഞ്ഞു കൊടുക്കുന്നു. 






അടുത്ത ക്ലാസ്സിൽ ഉത്തരം സ്വന്തമായി എഴുതികൊണ്ടവരണം എന്നും നിർദേശിക്കുന്നു. 
             പഠിതാക്കൾക്ക് മനസിലാകുന്ന രീതിയിൽ തന്നെയാണ് അധ്യാപിക ക്ലാസ്സ്‌ അടുത്തത്. നല്ല ഈണത്തിൽ കവിത ചൊല്ലി തന്നെ കുട്ടികളെ കവിത പഠിപ്പിച്ചു. അധ്യാപികയുടെ ക്ലാസ്സ്‌ തികച്ചും രസകരമായിരുന്നു. കുട്ടികൾക്ക് പ്രയോജനമാകുന്ന തരത്തിൽ തന്നെയാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. കവിതയുടെ എട്ട്  വരി മാത്രമേ പഠിപ്പിച്ചോളു എങ്കിലും.. വളരെ നല്ല രീതിയിൽ മറ്റുള്ളവർക് കേട്ടാൽ മനസിലാകുന്ന രീതിയിലാണ് പഠിപ്പിച്ചത്. 
                         

Comments

  1. ബാക്കി വരികളുടെ അർത്ഥം 🧐🧐

    ReplyDelete

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)