2 weekly report

                            Weekly report



 8/ 2 /2021 മുതൽ 13 /2 /2020 ശനിയാഴ്ച വരെ കൃത്യം 8 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. വെള്ളിയാഴ്ച രണ്ട് ലെസ്സൺപ്ലാൻ വീതമാണ് എടുത്തിരുന്നത്. ഗൂഗിൾ മീറ്റിംഗ് സഹായത്തോടെയാണ് ക്ലാസ് എടുത്തിരുന്നത്. ഈ ആഴ്ചയിൽ കുട്ടികൾ കൃത്യമായി തന്നെ ക്ലാസ്സിൽ കയറുകയും അതുപോലെ നല്ലരീതിയിൽ പ്രതികരണങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച കുട്ടികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ (ഡയഗ്നോസിസ് ടെസ്റ്റ് )നിദാനശോധകം നടത്തുകയും ചെയ്തു.

 8 /2 /2021 തീയതി എന്റെ ക്ലാസ് ആരംഭിച്ചു.കൃത്യം വൈകിട്ട് 8 മണിയോടുകൂടി ക്ലാസ് ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികളുടെയും സാന്നിധ്യം ക്ലാസ്സിൽ ഉണ്ടായിരുന്നു. എന്നാലും ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് നെറ്റ് തകരാറുകൾ ഉണ്ടായതുകൊണ്ട് തന്നെ ഇടയ്ക്ക് ക്ലാസിൽ നിന്നും പോകേണ്ടതായി വന്നിരുന്നു. അന്നേദിവസം തേന്കനി എന്ന പാഠഭാഗത്തിലെ ബാക്കി ഭാഗമാണ് എടുത്തു കൊടുത്തത്. കുട്ടികളുടെ മുന്നറിവ് പരിശോധിക്കുവാനും അതുപോലെതന്നെ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും മറ്റും കൊടുക്കുവാനും മറന്നിരുന്നില്ല. കുട്ടികളെക്കൊണ്ട് പാഠഭാഗം ഉച്ചത്തിൽ വായിപ്പിക്കുകയും അതുപോലെതന്നെ പാഠഭാഗം ഞാൻ ഉച്ചത്തിൽ വായിക്കുകയും അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. അന്നേദിവസം കുട്ടികളുടെ പൂർണ പങ്കാളിത്തം ക്ലാസിൽ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

 9 /2/ 2021 തീയതിയായിരുന്നു എന്റെ അടുത്ത് ക്ലാസ്. കൃത്യം വൈകിട്ട് 8 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. അന്നേദിവസം കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു.ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് വലിയ ശ്രദ്ധ ഒന്നും തന്നെ അന്നേദിവസം ഉണ്ടായിരുന്നില്ല. നെറ്റ്‌വർക്ക് തകരാറുകൾ നല്ല രീതിയിൽ അന്നേ ദിവസം ഉണ്ടായിരുന്നു.കുറച്ചു കുട്ടികൾ മാത്രമാണ് തലേദിവസം ഞാൻ നൽകിയ തുടർ പ്രവർത്തനം പ്രവർത്തനങ്ങളും ചെയ്തത്. തുടർന്ന് കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനും തുടർപ്രവർത്തനം നൽകാനും പ്രവർത്തനങ്ങൾ നൽകുവാനും മറ്റും ഞാൻ മറന്നിരുന്നില്ല. തുടർന്ന് തേൻകനി എന്ന പാഠഭാഗത്തിലെ ബാക്കി ഭാഗമായിരുന്നു പഠിപ്പിച്ചിരുന്നത്. കുട്ടികളെക്കൊണ്ട് പാഠപുസ്തകം വായിക്കുവാനും മറന്നിരുന്നില്ല.

 10 /2 /2020 1 തീയതി ആയിരുന്നു എന്റെ അടുത്ത് ക്ലാസ്. എനിക്ക് നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് എടുക്കേണ്ടി വന്നത്. വൈകിട്ട് 8 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കുട്ടികൾ 30 പേര് മാത്രം ആണ് ഉണ്ടായിരുന്നത്. തുടർന്ന് അന്നേ ദിവസവും തേൻകനി എന്ന പാഠഭാഗത്തിലെ അവസാന ഭാഗത്തിലേക്ക് കടന്നു. കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനും പ്രവർത്തനങ്ങൾ നൽകുവാനും തുടർ പ്രവർത്തനങ്ങൾ നൽകുവാനും ഞാൻ മറന്നിരുന്നില്ല.അതുപോലെ പാഠഭാഗം വായിക്കുവാനും മറന്നിരുന്നില്ല. കുട്ടികളുടെ പൂർണ്ണ ശ്രദ്ധകേന്ദ്രീകരിക്കാൻ എനിക്ക് അന്നേദിവസം കഴിഞ്ഞിരുന്നു.

 11/ 2/ 2021 തീയതി ആയിരുന്നു എന്റെ അടുത്ത ക്ലാസ്സ്. നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ് എടുക്കുവാൻ ലഭിച്ചത്. അന്നേദിവസം നല്ല രീതിയിലുള്ള നെറ്റ്‌വർക്കിനെ തകരാറ് ഉണ്ടായിരുന്നു. തുടർന്ന് അന്നേദിവസം അടുത്ത യൂണിറ്റായ ഓർമ്മകൾക്കെന്തു സുഗന്ധം എന്ന യൂണിറ്റും അതിലെ ചെറിയ ഒരു കവിതയും ആണ് പഠിപ്പിച്ചത്. തുടർന്ന് കവിയെ ഒന്ന് പരിചയപ്പെടുത്തി. ശേഷം കുട്ടികളെ കൊണ്ട് തന്നെ കവിത ഈണത്തിലും ഉച്ചത്തിൽ ചൊല്ലിച്ചു.തുടർന്ന് ഞാൻ കവിത ചൊല്ലി ആശയം വ്യക്തമാക്കി. തുടർന്ന് കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനോ പ്രവർത്തനങ്ങൾ നൽകാനോ തുടർപ്രവർത്തനം നൽകാനോ മറന്നിരുന്നില്ല. അന്നേ ദിവസവും കുട്ടികളുടെ പൂർണ്ണ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞു.

 12 /2 /2021 തീയതി ആയിരുന്നു എന്റെ അടുത്ത ക്ലാസ്സ്. കൃത്യം വൈകിട്ട് എട്ടുമണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ ഞാൻ കുട്ടികൾക്ക് കൊടുത്ത തുടർ പ്രവർത്തനം പ്രവർത്തനം എഴുതിയോ എന്ന് അന്വേഷിച്ചു. തുടർന്ന് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളുടെ ഓർമ്മയിൽ കൊണ്ട് വന്നു. തുടർന്ന് കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും ചെയ്തു. ശേഷം ഞാൻ അർത്ഥപൂർണ്ണ വാചിക മാതൃകയിൽ അനുഭവകുറുപ്പ് നെ കുറിച്ചാണ് അന്നേദിവസം ക്ലാസ്സ് എടുത്തത്. അന്നേ ദിവസവും കുട്ടികളുടെ പൂർണ്ണ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു.

 13 2 2020 1 തീയതി ആയിരുന്നു എന്റെ അടുത്ത ക്ലാസ്സ് കൃത്യം വൈകിട്ട് എട്ടുമണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കുട്ടികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ (ഡയഗ്നോസിസ് ടെസ്റ്റ് )നിദാനശോധകം നടത്തുകയും ചെയ്തു. അതിനായി 15 ചോദ്യങ്ങളാണ് കുട്ടികൾക്ക് നൽകിയത്. അന്നേദിവസം 20 കുട്ടികൾ മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ആകെ 12 കുട്ടികൾ മാത്രമാണ് പരീക്ഷ എഴുതിയത്.

 കുട്ടികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവരുടെ കഴിവുകൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. പാഠാസൂത്രണത്തിന്റെ  സഹായത്തോടെ തന്നെയായിരുന്നു ക്ലാസുകൾ മുൻപോട്ടു പോയത്. കുട്ടികൾ ആ ആഴ്ചയിൽ നല്ല രീതിയിലുള്ള പ്രതികരണങ്ങൾ നൽകിയിരുന്നു. പ്രവർത്തനങ്ങൾ ചെയ്യുന്നതിലും മറ്റ് ഉത്തരങ്ങൾ പങ്കുവയ്ക്കുന്നതിനും കുട്ടികൾ നല്ല സഹകരണമനോഭാവം കാണിച്ചിരുന്നു.

Comments

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)