3 weekly report
Weekly Reflection
13/ 2 /2021 മുതൽ 18/ 2 /2021 വരെ ക്ലാസ്സെടുത്ത് അതിലൂടെ എനിക്ക് നല്ലൊരു അനുഭവമാണ് ഉണ്ടായത്. കുട്ടികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞു. വൈകീട്ട് കൃത്യം 8 മണിയോടുകൂടി തന്നെ എല്ലാ ദിവസവും ക്ലാസുകൾ ആരംഭിച്ചു. ഈ ആഴ്ചയിൽ തന്നെ കുട്ടികൾക്ക് നൽകിയ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും വിലയിരുത്തി അവ ശരിയായി പറഞ്ഞു കൊടുക്കുവാനും കഴിഞ്ഞു. കുട്ടികൾ എല്ലാവരും തന്നെ നല്ല രീതിയിലുള്ള പ്രതികരണങ്ങളും മറ്റും നൽകിയിരുന്നു. ഈ ആഴ്ചയിൽ ഞാൻ ക്ലാസ്സിൽ പഠന സാമഗ്രി യായി ഉപയോഗപ്പെടുത്തിയത് ഐസിടി യും ചാർട്ടും ആയിരുന്നു. 7 പാഠാസൂത്രണം കഴിഞ്ഞപ്പോൾ കുട്ടികൾക്ക് നിദാനശോധകം പരീക്ഷ നടത്തുകയും ചെയ്തു. തുടർന്ന് പരിഹാരബോധനം പാഠാസൂത്രണം എടുത്തു കൊടുക്കുകയും ചെയ്തു. 13 /2 /2021 ശനിയാഴ്ചയായിരുന്നു നിദാനശോധക പരീക്ഷ നടത്തിയത്. തേൻകനി കുപ്പായം എന്നീ പാഠഭാഗങ്ങളെ മുൻനിർത്തിയാണ് പരീക്ഷ നടത്തിയത്. പഠനത്തിൽ ഉള്ള കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും അതുവഴി പരിഹാരം നൽകാനും കഴിഞ്ഞു. തുടർന്ന് 15 /2 /2021 പരിഹാരബോധനം നൽകുകയും ചെയ്തു. കുട്ടികൾ ഉത്തരം തെറ്റിക്കാനുള്ള കാരണം കണ്ടെത്തി അതിനു വേണ്ടിയുള്ള പരിഹാരങ്ങളുമാണ് ഞാൻ നിർദ്ദേശിച്ചത്. 13 /2 /2021 പരീക്ഷ നടത്തിയതിൽ ക്ലാസ്സിൽ നിന്നും ആകെ 13 കുട്ടികൾ മാത്രമാണ് പങ്കെടുത്തത്. തുടർന്നുവന്ന ക്ലാസുകളിൽ അടുത്ത പാഠഭാഗം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. അതിനോടൊപ്പം തന്നെ സൂര്യ നമസ്കാരത്തെ കുറിച്ച് ഒരു ക്ലാസും നിലവിലത്തെ കോവിഡിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് എടുത്തുകൊടുത്തു. 20/ 2/ 2020 -ൽ സിദ്ധിശോധക പരീക്ഷ നടത്തുകയുണ്ടായി. അതിൽ 15 കുട്ടികൾ മാത്രമാണ് പങ്കെടുത്തത്. കുട്ടികൾ എല്ലാം തന്നെ നല്ല സഹകരണ മനോഭാവത്തോടെയാണ് ക്ലാസിൽ ഇരുന്നത്. സൗഹൃദപരമായ ഒരു ഗ്ലാസ് അന്തരീക്ഷം സൃഷ്ടിക്കുവാനും എനിക്ക് കഴിഞ്ഞു. ആകെ മൊത്തം 15 ക്ലാസുകൾ എടുക്കുവാൻ എനിക്ക് സാധിച്ചു.
Comments
Post a Comment