അധ്യാപന പരിശീലന റിപ്പോർട്ട്‌

                   Weekly Reflection 

                             


            കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വന്ന പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി. ബി.എഡ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്നത് തന്നെ ക്ലാസ്റൂം പഠനരീതിയാണ്. എന്നാൽ ഈ സാഹചര്യത്തിൽ അത് സാധ്യമാക്കുന്നതിനായി അധ്യാപകരുടെയും, അധ്യാപക വിദ്യാർഥികളായ ഞങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഗൂഗിൾ വഴി കുട്ടികൾക്ക്  ക്ലാസുകൾ എടുത്തു കൊടുക്കുവാൻ കഴിഞ്ഞു. അധ്യാപക പരിശീലന ക്ലാസുകൾക്ക്  3/2/2021 ഓടെ തുടക്കമായി.

                   അധ്യാപക പരിശീലനത്തിനായി എനിക്ക് കിട്ടിയ വിദ്യാലയം ചെമ്മന്തൂർ എച്ച്. എസ്  പുനലൂർ ആയിരുന്നു. കൃത്യമായ ടൈം ടേബിൾ ഓടുകൂടി ക്ലാസുകൾ നടത്തുകയുണ്ടായി. കൃത്യം വൈകിട്ട് 6.30ന് തന്നെ ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ ആരംഭിച്ചു. എനിക്ക് കിട്ടിയത് നാലാം പിരീഡ് ആയിരുന്നു. കൃത്യം വൈകിട്ട് എട്ടുമണിക്ക് തന്നെ ഞാൻ ക്ലാസ് ആരംഭിച്ചു. എട്ടാം ക്ലാസിലെ മുഴുവൻ ഡിവിഷനിലെയും വിദ്യാർഥികളെ ആണ് എനിക്ക് പഠിപ്പിക്കുവാനായി ലഭിച്ചത്. അടിസ്ഥാന പാഠാവലിയിലെ രണ്ടാമത്തെ യൂണിറ്റായ കണ്ണുവേണമിരുപുറമെപ്പോഴും എന്ന യൂണിറ്റിലെ അവസാന പാഠമായ "തേൻകനി"എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു മുൻകൂർ സംഘാടനം ആണ് ആദ്യമായി കുട്ടികളെ പഠിപ്പിച്ചത്. ആദ്യത്തെ ക്ലാസ്സ് ആയതുകൊണ്ട് തന്നെ കുട്ടികളുടെ ഭാഗത്തുനിന്നും  വലിയ പ്രതികരണം ഒന്നും തന്നെ ഇല്ലായിരുന്നു. രണ്ടു മൂന്നു കുട്ടികൾ മാത്രമാണ് പ്രതികരണങ്ങൾ അന്ന് നൽകിയത്. അതുകൊണ്ട് തന്നെ ക്ലാസ്സ് നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ പ്രയാസമായിരുന്നു.

                4/2/2021 വ്യാഴാഴ്ച വൈകിട്ട്  8.00 മണിയോടുകൂടി രണ്ടാം ദിവസത്തെ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി കുട്ടികളുടെ  മനസ്സിലേക്ക്  കൊണ്ടെത്തിച്ച അതിനുശേഷം "തേൻകനി" എന്ന പാഠഭാഗം രചിച്ച നാടകകൃത്തിനെ പരിചയപ്പെടുത്തി. തുടർന്ന് പാഠഭാഗത്തിലെ ആദ്യത്തെ കുറച്ച് ഭാഗം മാത്രം കുട്ടികളിലേക്ക് എത്തിച്ചു. അന്നേദിവസം കുട്ടികൾ നല്ല രീതിയിൽ തന്നെ പ്രതികരണങ്ങൾ നൽകിയിരുന്നു. അതുകൊണ്ടുതന്നെ ക്ലാസ്സ് എടുക്കുന്നതിൽ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടിരുന്നില്ല.

           5/2/2021 വെള്ളിയാഴ്ച വൈകിട്ട്  8.00 മണിയോടുകൂടി മൂന്നാം ദിവസത്തെ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളെ ഓർമപ്പെടുത്തുക യുണ്ടായി.ശേഷം നാടകത്തിന്റെ ബാക്കിഭാഗം എടുത്തുകൊടുത്തു. സാധാരണ കുട്ടികൾ പങ്കെടുക്കുന്നതിനേക്കാൾ  കൂടുതൽ കുട്ടികൾ അന്നേദിവസം ക്ലാസിൽ പങ്കെടുത്തു. നല്ല രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികളിൽ നിന്നും ലഭിച്ചു. ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് തന്നെ അന്നേദിവസം അതിന്റെതായ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എങ്കിൽപോലും കുട്ടികൾ നല്ല സഹകരണ മനോഭാവത്തോടെ ക്ലാസിന് പങ്കെടുത്തു.

              മൂന്നു ദിവസം ക്ലാസ് എടുത്തപ്പോൾ തന്നെ കുട്ടികളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. 3 പാഠാസൂത്രണത്തിന്റെ   സഹായത്തോടെയായിരുന്നു ക്ലാസുകൾ മുന്നോട്ടുപോയത്.  ആദ്യത്തെ ക്ലാസുകളിൽ കുട്ടികളുടെ പ്രതികരണം വലിയ രീതിയിൽ ഇല്ലായിരുന്നുവെങ്കിലും തുടർന്നുവന്ന ബാക്കി രണ്ട് ക്ലാസുകളിൽ കുട്ടികൾ നല്ല രീതിയിൽ തന്നെ പ്രതികരണങ്ങൾ നൽകി. അതുപോലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും മറ്റു ഉത്തരങ്ങൾ പങ്കുവയ്ക്കുന്നതിനും കുട്ടികൾ നല്ല സഹകരണമനോഭാവം കാണിച്ചിരുന്നു.കൊടുക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി തന്നെ ചെയ്ത് എന്റെ വാട്സാപ്പിൽ അയച്ചു തരികയുണ്ടായി. നേരിട്ട് ക്ലാസ് റൂമിൽ പഠിക്കുന്നതുപോലെ പഠനം അത്ര ഫലവത്തായില്ല എങ്കിലും ഓൺലൈൻ പഠനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ട് പോകാൻ സാധിച്ചു. 

Comments

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)