പിയർ ടീച്ചിങ് (Weekly report )

സമവയസ്ക അധ്യാപനത്തിന്റെ ഒന്നാം ആഴ്ച്ച

സമവയസ്ക അധ്യാപനത്തിലൂടെ നല്ല രീതിയിൽ തന്നെ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. കൃത്യമായിത്തന്നെ പാഠ വിഷയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. ഒരു ദിവസം രണ്ട് പാഠാസൂത്രണം ങ്ങളാണ് ഞാൻ എടുത്തത്. അങ്ങനെ ആദ്യത്തെ ആഴ്ചയിൽ നാല് പാഠാസൂത്രണം എടുക്കാൻ സാധിച്ചു. കുട്ടികൾ നല്ല പങ്കാളിത്തമായിരുന്നു ക്ലാസ്സിൽ ഉടനീളം കാഴ്ചവച്ചത്അവരുടെ പൂർണ്ണ പിന്തുണ എനിക്ക് ക്ലാസ് കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നതിനായി സഹായിച്ചു ആദ്യത്തെ ക്ലാസ്സിൽ കുതുകമോടാലപിച്ചാലും എന്ന ഏകകവും,കളിപ്പാവകൾ എന്ന പാഠഭാഗമായിരുന്നു ക്ലാസെടുത്തത്. ഐസിടി, ചാർട്ട് പ്രവർത്തനം പഠനസാമഗ്രികൾ ആയിരുന്നു കുട്ടികളുടെ പ്രതികരണം ഉണ്ടായിരുന്നതിനാൽ ക്ലാസ് നന്നായിട്ട് എടുക്കാൻ എനിക്ക് സാധിച്ചു.


                 

Comments

Popular posts from this blog

ലോകഭക്ഷ്യ ദിനം (16/10/2019)

റിവ്യൂ ഓഫ് മലയാളം 9-ത് ക്ലാസ്സ്‌ ( പാഠം - സൗന്ദര്യലഹരി)

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)