അധ്യാപകദിനം (05/09/2019)

            അധ്യാപക ദിനം 

 05/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ്
കോളേജിൽ അധ്യാപകദിനം ആചരിച്ചു. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.അദ്ദേഹം അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളോരോരുത്തരെയും സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹികുന്ന ഒരു ദിവസമാണ് സെപ്റ്റംബർ 5 എന്നത്. മാതാ, പിതാ, ഗുരു, ദൈവം എന്നാണലോ ചൊല്ല്. മാതാവും, പിതാവും കഴിഞ്ഞാൽ ഏറ്റവും ആദരിക്കപ്പെടേണ്ടതും, ബഹുമാനിക്കപ്പെടേണ്ടതും ഗുരുക്കന്മാരെയാണ്. കാരണം നമ്മുടെ ഉള്ളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം പകരുണവരാണ് ഗുരുക്കന്മാർ. ഇതെല്ലാം ഉള്കൊള്ളിച്ചുകൊണ്ട് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർ അധ്യാപനത്തിന്റെ പ്രാധാന്യം ആഴത്തിൽ പഠിതാക്കളിലേക്ക് എത്തിക്കുകയും ചെയ്തു.തുടർന്ന് വിശിഷ്ട അഥിതികളായി എത്തിയ അധ്യാപകരെ വേദിയിൽ ആദരിക്കുകയും ഉണ്ടായി....

 അധ്യാപകരെ ആദരിക്കൽ  
                      

Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)

ലോകഭക്ഷ്യ ദിനം (16/10/2019)