ജനുവരി 26. ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനം. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 26. ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആചരിയ്ക്കുന്ന ചരിത്ര ദിനം.
നൂതനസൃഷ്ടി നൂതനസൃഷ്ടിക്കായി ഞാൻ തിരഞ്ഞെടുത്തത് 8 ക്ലാസ്സിലെ അടിസ്ഥാനപാഠത്തിലെ "പിന്നെയും പൂക്കുമീ ചില്ലകൾ " എന്ന ഏകകത്തിലെ "പുതുവർഷം"എന്ന ഉപഏകകമാണ്. ഇവിടെ ഞാൻ ഒരു പിരമിട് ആൽബം ആണ് ചെയ്തിരിക്കുന്നത്. പ്രധാനമായും പഠിതാക്കൾക്ക് കണ്ട് മനസിലാകുന്ന തരത്തിലാണ് നൂതനസൃഷ്ട്ടി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പഠിതാക്കൾക്ക് പഠനത്തിൽ ഒരു താല്പര്യം ഉളവാകുന്നുണ്ട്. നൂതനസൃഷ്ടി (നിർമാണ വീഡിയോ)
ലോകദാരിദ്ര്യ നിർമാർജന ദിനം 17/10/2019 ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമാണ് ഒക്ടോബര്‍ 17. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. ‘ദാരിദ്ര്യം അകറ്റാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നു ലോകത്തില്‍ ആകമാനം 100കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്! 1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്...
ലോകഭക്ഷ്യ ദിനം ഐക്യരാഷ്ട്രസഭ , 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO)രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. " കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ " എന്നതാണ് 2017 ലെ മുദ്രാവാക്യം. ഒന്നാം വർഷ മലയാളം വിദ്യാർത്ഥിനികൾ നിർമിച്ച ചാർട്ട് നോട്ടീസ്ബോർഡിൽ പ്രദർശിപ്പിച്ചപ്പോൾ
Comments
Post a Comment