Camp day 4
Camp day 4
ക്യാമ്പിന്റെ നാലാം ദിവസം ആയിരുന്നുഇന്ന്. ഇന്ന് ക്യാമ്പ് അവസാനിക്കുന്ന ദിവസം ആയിരുന്നു. കൃത്യം 8 മണിയോടെ തന്നെ ഞങ്ങൾ കോളേജിൽ എത്തിച്ചേർന്നു. ശേഷം ശേഷം സാറിന്റെ യോഗയുടെ പരിശീലനം ഉണ്ടായിരുന്നു. പിന്നീട് ഒരു കലാകാരനായ ഉണ്ണികൃഷ്ണൻ സാറിന്റെ ക്ലാസ് ഉണ്ടായിരുന്നു. നല്ല പ്രയോജനകരമാകും വിധം രസകരമാകും വിധം സാർ ക്ലാസ് എടുത്തു തന്നു. അതിനുശേഷം മാസ്ക് വിതരണം ആയി ബന്ധപ്പെട്ട് അടുത്തുള്ള കുറച്ചു വീടുകൾ സന്ദർശിക്കുകയും അവിടെ മാസ്ക്കുകൾ കൊടുക്കുകയും ചെയ്തു. ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുകയും നാല് മണിയോടെ പാർലമെന്റ് കൂടുകയും ക്യാമ്പിന്റെ മൂന്നുദിവസത്തെയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തുകൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.
Games
മാസ്ക് വിതരണം
യോഗ
Comments
Post a Comment