Posts

Showing posts from October, 2019

രാഷ്ട്രീയ ഏകതാ ദിനം (30/10/2019)

Image
                                  രാഷ്ട്രീയ ഏകതാ ദിനം  സർദാർ വല്ലാഭായി പട്ടേലിന്റെ  ജന്മദിനമായ ഒക്ടോബർ 31 ആണ്  രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്...................... മുൻപ്രധാനമന്ത്രി  ഇന്ദിരഗാന്ധിയുടെ  രക്തസാക്ഷിത്വദിനമെന്ന നിലയിലാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ ദിനം ആചരിച്ചുവന്നത്. ഇതൊഴിവാക്കി സർദാർ പട്ടേൽ ജന്മദിനം ആചരിക്കാൻ സർക്കാർ ശ്രമിച്ചത് വിമർശനങ്ങൾക്കിടയാക്കി. സർദാർ പട്ടേൽ ജന്മദിനത്തിൽ കലാലയങ്ങളിൽ ഏകതാ പ്രതിജ്ഞക്ക്   യു.ജി.സി   നിർദ്ദേശം നൽകിയത് വിവാദത്തിനിടയാക്കി. റൺ ഫോർ യൂനിറ്റി കൂട്ടയോട്ടം നടത്താനും അതിനു പുറമെ, കുട്ടികളെക്കൊണ്ട് രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുപ്പിക്കണമെന്നും യു.ജി.സി ചെയർമാൻ നിർദ്ദേശിച്ചിരുന്നു.     ഈ ദിനത്തിൽ മന്നം മെമ്മോറിൽ               കോളേജിൽ റൺ ഫോർ യൂനിറ്റി                (കൂട്ടയോട്ടം) നടത്തുകയുണ്ടായി.      ...

ഐക്യരാഷ്ട്ര ദിനം (24/10/2019)

Image
ഐക്യ രാഷ്ട്ര സഭ  ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ  ഐക്യ  രാഷ്ട്രസഭ ദിനം  ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള  ന്യൂ യോർക്ക്‌ ,  ഹേഗ് ,  ജെനീവ ,  വിയന്ന , എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു ഒക്ടോബർ 24 അനുബന്ധിച്ച്  കോളേജിൽ സോഷ്യൽ സയൻസിലെ വിദ്യാർത്ഥികൾ  നടത്തിയ പ്രോഗ്രാം  ഈശ്വര പ്രാർത്ഥന  ഉൽഘാടന ചടങ്ങ് /പ്രസംഗം                സ്വാഗത പ്രസംഗം    ക്വിസ് മത്സര സമ്മാനദാനം 

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)

Image
ലോകദാരിദ്ര്യ നിർമാർജന ദിനം    17/10/2019 ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമാണ് ഒക്ടോബര്‍ 17. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. ‘ദാരിദ്ര്യം അകറ്റാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നു  ലോകത്തില്‍ ആകമാനം 100കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്! 1992  ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്‍റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്...

ലോകഭക്ഷ്യ ദിനം (16/10/2019)

Image
            ലോകഭക്ഷ്യ ദിനം  ഐക്യരാഷ്ട്രസഭ , 1945  ഒക്ടോബർ 16  നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO)രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16,  ലോക ഭക്ഷ്യദിനം (World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. " കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ "  എന്നതാണ് 2017 ലെ മുദ്രാവാക്യം.     ഒന്നാം വർഷ  മലയാളം  വിദ്യാർത്ഥിനികൾ നിർമിച്ച  ചാർട്ട് നോട്ടീസ്ബോർഡിൽ         പ്രദർശിപ്പിച്ചപ്പോൾ  

ലോകഗുണനിലവാര ദിനം (14/10/2019)

Image
  ലോകഗുണനിലവാര ദിനം                ഒന്നാം വർഷ വിദ്യാർത്ഥിനികൾ നിർമിച്ച ചാർട്ട് നോട്ടീസ്ബോർഡിൽ         പ്രദർശിപ്പിച്ചപ്പോൾ  ലോക ഗുണനിലവാര ദിനം  വളരെ പ്രസക്തമായ ഒരു ദിവസമാണ് . ഗുണനിലവാരമുള്ള സാധനങ്ങൾ വാങ്ങാനും ഗുണനിലവാരമുള്ള സേവനങ്ങൾ, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ നേടാനും ഗുണനിലവാരമുള്ള വീടുകളിൽ താമസിക്കാനും ശുദ്ധവും ഉയർന്ന നിലവാരമുള്ളതുമായ വായു ശ്വസിക്കാനുള്ള നമ്മുടെ അവകാശത്തിനായി വിശുദ്ധ പോരാട്ടത്തിനായി നീക്കിവയ്ക്കാവുന്ന ദിവസമാണിത്! മിക്കവാറും, മിക്ക റഷ്യക്കാർക്കും ഈ അവധിക്കാലം ഇപ്പോഴും വളരെ പരിചിതമല്ല. അതിനാൽ, അവർ ലോകത്ത് ഇത് എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. പല രാജ്യങ്ങളിലും, ഇത് ഉയർന്ന ജീവിത നിലവാരത്തിനായുള്ള പോരാട്ടത്തിന്റെ ദിവസമാണ്. പരിസ്ഥിതി  friendly വ്യവസായങ്ങളെ പിന്തുണച്ചുകൊണ്ടാണ് പ്രമോഷനുകൾ ആരംഭിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തിലെ പ്രശ്നങ്ങളിലേക്ക് വിശാലമായ വിഭാഗങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീറ്റിംഗുകൾ നടക്കുന്...

അബ്ദുൽകലാം ജന്മദിനം (15/10/2019)

Image
  അബ്ദുൽകാലം ജന്മദിനം      ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.     കലാമിന്റെ ശ്രദ്ധേയമായ                     മൊഴികൾ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ അദ്യം സ്വപ്നങ്ങൾ കാണുക. 2. കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ.      ഒന്നാം വർഷ മലയാളം  വിദ്യാർത്ഥിനികൾ നിർമിച്ച   ചാർട്ട് നോട്ടീസ്ബോർഡിൽ         പ്രദർശിപിച്ചപ്പോൾ 

ലോകതപാൽ ദിനം (09/10/2019)

Image
         ലോകതപാൽ ദിനം                ഒക്ടോബർ 9 ലോകമെങ്ങും  തപാൽ  ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്.  ഇന്ത്യയിൽ  ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു .                       ഒന്നാം വർഷ                   വിദ്യാർത്ഥികളുടെ ചാർട്ട്           നോട്ടീസ് ബോർഡിൽ                പ്രദർശിപിച്ചപ്പോൾ 

ഒക്ടോബർ 2 ഗാന്ധിജയന്തി (02/10/2019)

Image
                                 ഒക്ടോബർ2  ഗാന്ധിജയന്തി                  02/10/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ 150-താമത് ഗാന്ധിജയന്തി ആഘോഷിച്ചു. വിശിഷ്ട അഥിതിയായി രാധാകൃഷ്ണൻ സാറായിരുന്നു അവിടെ എത്തിയത്. കൃത്യം 1pm മണിയോടുകൂടെ പ്രോഗ്രാം ആരംഭിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അന്നേ ദിവസം ക്വിസ് മത്സരം, ദേശഭക്തി ഗാനം, കവിത, മൈമ്, പ്രസംഗ മത്സരം തുടങ്ങി വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. തുടർന്ന് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ  നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ കൊണ്ട് വിളക്കുടി പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്യിപ്പിച്ച് സേവനവാരം നടത്തി.....             ഗാന്ധിജയന്തി പ്രോഗ്രാം                  പ്രഭാഷണം  ...

സ്കൂൾ ഇൻഡക്ഷൻ (30/09/2019 to 04/10/2019)

Image
സ്കൂൾ ഇൻഡക്ഷൻ (2019) (2019-2021) ബി. എഡ് സിലബസിന്റെ ഭാഗമായി മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജ് വിളക്കുടിയിൽ 30/09/2019 മുതൽ 04/10/2019 വരെ സ്കൂൾ ഇൻഡക്ഷൻ നടന്നു. പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് പല വിദ്യാലയെങ്ങളിലേക്കുമായി അയച്ചത്. ഞങ്ങൾക്ക് ലഭിച്ച സ്കൂൾ MMHSS വിളക്കുടിയായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു അത്. കാരണം 12 വർഷത്തെ സ്കൂൾ ജീവിതത്തിലും, 3 വർഷത്തെ കലാലയ ജീവിതത്തിലും ഞങ്ങൾ പോയത് ഒരു വിദ്യാർത്ഥിനി എന്ന നിലയിലായിരുന്നു.എന്നാൽ ഈ ദിവസം ഞങ്ങൾ സ്കൂളിലേക്ക് ചെന്നത് വിദ്യാർത്ഥികളായിട്ടല്ല, അധ്യാപകരായിട്ടാണ്. വളരെ അഭിമാനവും, സന്തോഷവും തോന്നിയ നിമിഷങ്ങളായിരുന്നു അത്. പലതരത്തിലുള വിദ്യാർത്ഥികളെയും, അധ്യാപകരെയും ഈ 4 ദിവസം കൊണ്ട് മനസിലാക്കാൻ സാധിച്ചു. ഓരോ അധ്യാപകരുടെയും മൂല്യം എത്രത്തോളമാണെന്ന് മനസിലാക്കാനും കഴിഞ്ഞു. ഓരോ തവണയും പഠിതാക്കൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഞങ്ങളുടെ ആത്മവിശ്വാസവും വർധിച്ചു വന്നു.അധ്യാപനം എന്ന മേഖലയിൽ മികവ് പുലർത്താൻ ഞങ്ങൾക്കും സാധിക്കും എന്ന് ഈ ദിവസങ്ങളിലൂടെ മനസിലായി.......  ...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് (27/09/2019)

Image
       കോളേജ് യൂണിയൻ                    തിരഞ്ഞെടുപ്പ് 27/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ  കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. Chairperson: Asha Raveendran Vicechairperson: Jayalekshmi General secretary: Safa sainulabdheen University union counciler: Jishnu lal Arts club secretary: Sreeparvathi Executive member: Rohini Magazine editor: Dona soju Sports club secretary: Aparna യൂണിയൻ ഭാരവാഹികൾ  Chairperson              Vicechairperson General secretary University uninon counciler Arts club secratery Executive member Magazine editor Sports club secratery

പഠനയാത്ര (20/09/2019)

Image
          പഠനയാത്ര(2019)                          20/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ നിന്നും പഠനയാത്രക്കായി തിരുവനന്തപുരത്തേക്ക് പോവുകയുണ്ടായി.പഠനയാത്രക്കായി തുമ്പ ISRO കേന്ദ്രവും, മ്യുസിയവും, അക്വേറിയവുമാണ് തിരഞ്ഞെടുത്തത്.ഞങ്ങളെ ഗൈഡ് ചെയ്യാൻ കോളേജിൽ നിന്നും 4 അധ്യാപകർ ഉണ്ടായിരുന്നു.കോളേജിൽ നിന്നും കൃത്യം രാവിലെ 7am മണിക്ക് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.സന്ദർശനം എല്ലാം കഴിഞ്ഞ് ഞങ്ങൾ വേളി ബീച്ചിലേക്ക് പോയി.കൃത്യം 9pm മണിക്ക് തന്നെ തിരികെ കോളേജിൽ എത്തുകയും ചെയ്തു.ജീവിതത്തിൽ മറക്കാൻ കഴിയാത്ത നല്ലൊരു അനുഭവം തന്നെയായിരുന്നു ഈ പഠനയാത്ര.                 പഠനയാത്രാ ആൽബം                                          അക്വേറിയത്തിലെ വർണ്ണശബളമായ മീനുകൾ        ...