ആധുനിക കവിത്രയം
✨ കവിത്രയം മൂന്നു കവികളെ ഒരുമിച്ച് പറയുന്നതാണ് കവിത്രയം . മലയാളത്തിൽ കുമാരനാശാൻ , വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ എന്നിവരാണ് ആധുനിക കവിത്രയം' എന്നറിയപ്പെടുന്നത്. ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ , തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നു വിശേഷിപ്പിക്കുന്നു.ഇവിടെ ആധുനിക കവിത്രയങ്ങളെയാണ് പരിചയപെടുന്നത് ⚫️ ആ ധുനിക കവിത്രയം ▪️ കുമാരനാശാൻ മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ ( ഏപ്രിൽ 12 , 1873 - ജനുവരി 16 , 1924 ). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. ▪️ ഉള്ളൂർ എസ്. പരമേശ്വരയ്യർ മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15 .) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ ...